കഴിഞ്ഞ വര്‍ഷത്തെ SSLC A+ തമാശ’:വിവാദ പരാമാര്‍ശവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം; കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വളരെ തമാശയായിരുന്നു .1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.ഇത്തവണ എ പ്ലസിന്‍റെ കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കി .ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു.സ്‌കൂൾവിക്കി അവാർഡ് വിതരണ വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം