ബഫർ സോൺ: രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റ്, കത്ത് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് 23 ന് മറുപടി നൽകി. വിഷയത്തിലെ ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും, വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണ്. ബഫർ സോൺ വിഷയത്തിൽ ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13ന് ഓഫീസില്‍ ലഭിക്കുകയുണ്ടായി. ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്.
സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും, വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.”- മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു