അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത
അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവതിയുടെ മരണത്തിൽ ദുരൂഹത.
കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയുടെ മരണം ഭർതൃപീഡനം കൊണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കരയുന്ന ശബ്ദസന്ദേശവും മർദനമേറ്റ ചിത്രവും അഫീല അയച്ചെന്ന് സഹോദരി പറഞ്ഞു.
ജൂൺ 11നാണ് അഫീല മരണപ്പെടുന്നത്. രാവിലെ ഭർതൃവീട്ടുകാരാണ് അഫീലയുടെ കുടുംബത്തെ മരണവിവരം അറിയിക്കുന്നത്.