കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു
പാവറട്ടി: കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു.ഏനാമാക്കൽ റേഷൻകടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.
ഷിയാസിന്റെ അനുജനെ കിടത്തുവാനാണ് തൊട്ടിൽ കെട്ടിയിരുന്നത്. കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് ഷമീന വന്ന് നോക്കിയപ്പോൾ ഷിയാസിന്റെ കഴുത്ത് സ്പ്രിങ്ങിൽ കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. പാടൂർ വാണീവിലാസം യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.