ലക്ഷദ്വീപിൽ നിന്ന് രോഗികളെ എയർ ലിഫ്റ്റ് ചെയ്യുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം
ലക്ഷദ്വീപിലെ രോഗികളെ ചികിത്സക്കായി ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പത്ത് ദിവസം അനുവദിക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് ഏകീകരണ സ്വഭാവം വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി
മറ്റ് ദ്വീപുകളിൽ നിന്ന് കവരത്തി ദ്വീപിലേക്ക് രോഗികളെ എയർ ആംബുലൻസിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങളും പത്ത് ദിവസത്തിനകം സമർപ്പിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് കോടതി നിർദേശിച്ചു
നേരത്തെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെങ്കിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കാമായിരുന്നു. എന്നാൽ ബിജെപിക്കാരനായ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങളുടെ ഭാഗമായി പുതിയ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം നാലംഗ മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനാകൂ.