Saturday, October 19, 2024
Kerala

ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു; ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതിവിധി

ഇരട്ട വോട്ട് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം. കള്ളവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദേശം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു

ഇരട്ട വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ എന്നിവരുടെ കാര്യം ബിഎൽഒമാർ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിംഗ് സമയത്ത് പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ ഇക്കാര്യം കൃത്യമായും രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരം വോട്ടർമാർ ബൂത്തിലെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം നൽകും. ഇവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും.

കൈയിൽ മഷി രേഖപ്പെടുത്തി ബൂത്തിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തും. എല്ലാ മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ സംബന്ധിച്ച പട്ടികയായിട്ടുണ്ട്.

Leave a Reply

Your email address will not be published.