പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കായുള്ള നടപടികൾ പൊതുഭരണ വകുപ്പ് ആരംഭിച്ചു
സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പൊതുഭരണ വകുപ്പ് ആരംഭിച്ചു. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് വകുപ്പ് കടന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രാജിക്കത്ത് നൽകും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്ന് ഘട്ടമായാകും നടത്തുക. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പിണറായി സർക്കാർ ഈ മാസം ഒമ്പതിന് ശേഷമാകും അധികാരമേൽക്കുക.
നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.