Saturday, April 12, 2025
Kerala

കളമശ്ശേരി ബസ് കത്തിക്കൽ കേസ്: വിചാരണ നടപടികൾ ആരംഭിക്കാൻ ഉത്തരവ്

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചി എൻഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ബംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണക്കായി ഹാജരാക്കും

സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. അബ്ദുൽനാസർ മദനയുടെ ഭാര്യ സൂഫിയ മദനി അടക്കം 13 പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം നൽകിയത്.

2005 സെപ്റ്റംബർ 9ന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയും യാത്രക്കാരെ ഇറക്കി വിട്ട ശേഷം പെട്രൊളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *