മിസ്റ്റർ ഇന്ത്യ ജേതാവും രാജ്യാന്തര ബോഡി ബിൽഡറുമായ ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാലു ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിയിരുന്നത്.
ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് .