ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി
ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ സ്ഥലം മാറ്റിയിരിക്കുകയാണ്.
സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപെടുത്തിയെന്നാണ് അഖിലയുടെ സ്ഥലം മാറ്റ ഉത്തരവിൽ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
അഖില ബാഡ്ജ് കുത്തി പ്രതിഷേധിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചർച്ചയായിരുന്നു. ‘ശമ്പള രഹിത സേവനം 44-ാം ദിവസം’ എന്ന ബാഡ്ജായിരുന്നു അഖില ധരിച്ചത്.