വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്‌സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു
വാളയാർ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ് ഐ ആർ
സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്‌സോ, എസ് സി/എസ് ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2017 ജനുവരി 13നും മാർച്ച് 4നുമാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, എം മധു, പ്രദീപ് എന്നിവരെ 2019ൽ പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ടു. പ്രദീപ് അതിനിടെ ആത്മഹത്യ ചെയ്തു.