നിയമസഭാ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 മുതൽ; സംസ്ഥാന ബജറ്റ് മാർച്ച് 11ന്
നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ശേഷം സഭ താത്കാലികമായി പിരിയും പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി വീണ്ടും സമ്മേളിക്കും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11ന് ബജറ്റ് അവതരിപ്പിക്കും.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സഭാ സമ്മേളന തീയതി തീരുമാനിച്ചത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെയാണ് സഭ സമ്മേളിക്കാൻ സർക്കാർ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ആദ്യവാരം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി സഭ സമ്മേളിക്കുന്നത്.