Sunday, January 5, 2025
Kerala

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: മലപ്പുറത്തെ കുതിരപ്പന്തയം പോലിസ് തടഞ്ഞു

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് നടക്കുന്ന കുതിരപ്പന്തയത്തിന് പോലിസ് അനുമതി നിഷേധിച്ചു. പന്തയം കാണാന്‍ ധാരാളം പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ത്യന്‍ കുതിരതകള്‍ മാത്രമാണ് പന്തയത്തിനുള്ളത്.

സാമൂഹിക അകല നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പു നല്‍കി.

കൊവിഡ് വ്യാപനം കേരളത്തില്‍ മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് പോലിസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ 72,482 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *