Monday, January 6, 2025
KeralaWayanad

വയനാട്ടിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 5 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

കൽപ്പറ്റ:കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂപ്പൈനാട് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ച 5 കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം. തഹസില്‍ദാര്‍ ടി.പി.അബ്ദുള്‍ ഹാരിസിന്റെ നേതൃത്വത്തില്‍ വൈത്തിരി താലൂക്കിലെ വിവിധ ടൗണുകളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി. വ്യാപരസ്ഥാപനങ്ങളില്‍ എത്തുന്ന ആളുകളുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍, സാനിറ്റൈസര്‍,മാസ്‌ക്,സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി.റേനാകുമാര്‍, മൂപ്പൈനാട് സെക്രട്ടറി കെ.ബി ഷോബി തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *