ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ
നമുക്കെല്ലാവര്‍ക്കും ഒരു ദിവസത്തിനിടയില്‍ ഊജ്ജത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സംഭവിക്കുന്നുണ്ട്. ഇത് തികച്ചും സാധാരണമാണ്. എന്നാല്‍ ചിലപ്പോള്‍, നിങ്ങള്‍ക്ക് ക്ഷീണം തോന്നിയേക്കാം, ഇത് ദിവസം മുഴുവന്‍ തുടരാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിന് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍, അടിസ്ഥാനപരമായ ആരോഗ്യ അവസ്ഥകളെ നമുക്ക് ഇതിന് കാരണം എന്ന് വിശേഷിപ്പിക്കാവുന്നതാണ്
നിങ്ങളുടെ ഭക്ഷണക്രമം ഇവിടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്. ശരിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാന്‍ കഴിയും, മാത്രമല്ല ചില ഊര്‍ജ്ജവും പാനീയങ്ങളും നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് നിരന്തരം ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മദ്യം ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ആവില്ലെങ്കിലും മദ്യം പലരുടേയും ഇഷ്ടപാനീയം തന്നെയാണ് എന്ന് പറയാതെ വയ്യ. മിതമായ അളവില്‍ മദ്യം കഴിക്കുന്നത് എല്ലാം ശരിയാണ്. എന്നാല്‍ നിങ്ങള്‍ അത് അമിതമായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ ശാരീരികോര്‍ജ്ജം കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുന്നു. മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായും കുറക്കുന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്നതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഭാവിയില്‍ ഉണ്ടാക്കുന്നുണ്ട്.
പഞ്ചസാര നിങ്ങളുടെ ഭക്ഷണത്തിലെ അമിതമായ പഞ്ചസാര നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യും. എന്നാല്‍ പിന്നീട് ഇത് നിങ്ങള്‍ക്ക് അനാരോഗ്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഞ്ചസാര ഭക്ഷണത്തില്‍ ചേര്‍ക്കണം എന്ന് നിര്‍ബന്ധമുള്ളപ്പോള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കുക. ഒരു കാരണവശാലും കൂടുതല്‍ പഞ്ചസാര ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രമേഹം പോലെ നിങ്ങളെ തളര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ജങ്ക് ഫുഡ് ഇവയില്‍ പോഷകങ്ങള്‍ കുറവാണ്, കൊഴുപ്പ് കൂടുതലാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഇത്തരത്തില്‍ ഊര്‍ജ്ജം ഇല്ലാതാക്കുന്ന ഭക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മള്‍ ഓരോരുത്തരും എടുക്കേണ്ട മുന്‍കരുതലില്‍ ഒന്നാണ് പലപ്പോഴും ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക എന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
കഫീന്‍ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്ക് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെങ്കിലും പിന്നീട് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഉപയോഗിക്കുന്ന കഫീന്റെ അളവ് കൂടുതലാണെങ്കില്‍ അത് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ കഫീന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഫീന്റെ കാര്യത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയുണ്ടാവരുത് എന്ന് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.
ശുദ്ധീകരിച്ച കാര്‍ബണുകള്‍ ഇതില്‍ കുറഞ്ഞ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകും. ഇത് നിങ്ങളെ എല്ലായ്‌പ്പോഴും ദുര്‍ബലവും ക്ഷീണവുമാക്കുന്നു. അതിനാല്‍, സംസ്‌കരിച്ച ധാന്യങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന വെളുത്ത റൊട്ടി, വെളുത്ത അരി, പാസ്ത എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതെല്ലാം ഊര്‍ജ്ജത്തിന്റെ അവസ്ഥയില്‍ കുറവ് വരുത്തുകയും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.