വയറും തടിയും കുറയും ; പുതിന ഇല ഉപയോഗിക്കൂ….
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അത്ഭുതം തീര്‍ക്കുന്ന സസ്യമാണ് പുതിന. ആയുര്‍വേദത്തില്‍ നിരവധി ഔഷധ ഗുണങ്ങള്‍ക്കു പേരുകേട്ട പുതിന നിങ്ങളുടെ തടി കുറയ്ക്കാനും സഹായിക്കുന്നു.
നിങ്ങളുടെ എല്ലാ ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പുതിന. പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ എന്ന സജീവ സംയുക്തം നിങ്ങളുടെ ദഹനത്തെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ക്രമരഹിതമായ ദഹനാരോഗ്യം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് തടസമായി നില്‍ക്കുന്നുവെന്ന് പറയപ്പെടുന്നു. പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യാനും പുറന്തള്ളാനും നമുക്ക് കഴിയുന്നില്ലെങ്കില്‍, നമ്മുടെ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാര്യക്ഷമമായി ഇല്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞേക്കില്ല. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും.
ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കാന്‍ പുതിന നിങ്ങളെ സഹായിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ പുതിന കഴിക്കുന്നത് ഉത്തമമാണ്. ശരീരത്തിന് പോഷകങ്ങള്‍ ശരിയായി സ്വാംശീകരിക്കാന്‍ കഴിയുമ്പോള്‍, നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുന്നു. വേഗത്തിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കലോറി ഗണ്യമായി കുറഞ്ഞ സസ്യമാണ് പുതിന, രണ്ട് ടേബിള്‍സ്പൂണ്‍ പുതിന 2 കലോറി മാത്രമേ നല്‍കുന്നുള്ളൂ, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ സസ്യമാണ്. നിങ്ങളുടെ ഭക്ഷണങ്ങളില്‍ പുതിന ചേര്‍ക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ പുതിനയില നിങ്ങള്‍ക്ക് പലവിധത്തില്‍ ദിവസവും പതിവായി കഴിക്കാവുന്നതാണ്.
ഒരു കൃത്യമായ ഡയറ്റ് ശീലമാണ് തടി കുറയ്ക്കാനുള്ള ആദ്യ പടി. അതിനാല്‍ തന്നെ തടി കുറയ്ക്കാനായി രാവിലെയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും വളരെ പ്രധാനമാണ്. ദിവസവും ഇടവിട്ട് ഇടവിട്ട് നിങ്ങള്‍ക്ക് പുതിനയില ഇട്ട വെള്ളം കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ദിവസം മുഴുവന്‍ ശുദ്ധവും ഊര്‍ജ്ജസ്വലവുമായിരിക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗമാണിത്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് 5-6 പുതിനയില ചേര്‍ത്ത് രാത്രി മുഴുവന്‍ ശീതീകരിക്കുക. പകല്‍ മുഴുവന്‍ ഈ വെള്ളം ഇടവിട്ട് കുടിക്കുന്നത് തുടരുക. ഇതിലേക്ക് നിങ്ങള്‍ക്ക് കക്കിരി, നാരങ്ങ എന്നിവയും ചേര്‍ക്കാവുന്നതാണ്.
ദിവസവും ചായ കുടിക്കുന്ന ശീലമില്ലാത്തവര്‍ കുറവായിരിക്കും. തടി കുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദിവസവും കുടിക്കുന്ന സാധാരണ ചായയ്ക്ക് പകരം പുതിന ചായ കഴിക്കാവുന്നതാണ്. ഈ ചായയിലൂടെ നിങ്ങളുടെ മെറ്റബോളിസം വളരെയധികം മെച്ചപ്പെടുന്നു. ഇത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഉണങ്ങിയ പുതിനയില, പഞ്ചസാര, തേയില എന്നിവയിട്ട് നിങ്ങള്‍ക്ക് ചായ തയാറാക്കാവുന്നതാണ്.
തടി കുറയ്ക്കാന്‍ ഉത്തമമാണ് പുതിന ജ്യൂസ്. ഇതിലെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഓറഞ്ച് ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ ജ്യൂസ് തയാറാക്കാം. വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത ഒരുകപ്പ് ഓറഞ്ച് നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, അരക്കപ്പ് പുതിന, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒന്നരക്കപ്പ് സോഡ എന്നിവയാണ് ഇതിനായി ആവശ്യം. രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തു പുതിന അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്കു മാറ്റി നാരങ്ങാനീരും ഓറഞ്ച് നീരും പഞ്ചസാരയും ചേര്‍ത്തു യോജിപ്പിക്കുക. കുടിക്കുന്നതിനു മുന്‍പ് സോഡയും ചേര്‍ക്കുക. പുതിനയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.