Tuesday, January 7, 2025
Health

തൈരും ഗോതമ്പുമാവും കൈയില്‍ ഉണ്ടോ; എങ്കില്‍ നിങ്ങളുടെ കാലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി

കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. പെഡിക്യൂര്‍ തുടങ്ങി നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ കാര്യത്തിലും പയറ്റുന്നത്. എന്നാല്‍, കാലിന്റെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം കടയില്‍ പോയി വാങ്ങണമെന്നില്ല. അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാം കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യപടികള്‍. സുന്ദരമായ കാലുകളുണ്ടെങ്കില്‍ പിന്നെ കുട്ടിപ്പാവാടയും ട്രൌസറുകളും ഒക്കെ ഇട്ട് വിലസി നടക്കാം. അപ്പോള്‍ നേരെ ഗോ അടുക്കളയിലേക്ക്, എന്നിട്ട് തുടങ്ങിക്കോ, എന്തൊക്കെയെന്ന് പറഞ്ഞു തരാം

ലെമണ്‍ ജ്യൂസ്

ആദ്യം കാല്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അത് ക്രീമുമായി ചേര്‍ത്ത് കാലില്‍ മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക. കാലുകള്‍ വളരെ മൃദുത്വമുള്ളതായി അനുഭവപ്പെടും.

വാക്സിംഗ്

ഭംഗിയുള്ള കാലുകള്‍ക്ക് വാക്സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിങ്ങളുടെ സ്കിന്നിന് ചേരുന്ന ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച് കാലിലെ രോമങ്ങള്‍ നീക്കം ചെയ്യുക. വാക്സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തൈരും ഗോതമ്പ് മാവും

ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.

വിനാഗിരിയും തൈരും

ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും

ഉള്ളിയും സുന്ദരം

ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.

ഒലിവ് ഓയില്‍

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കാലുകളിലും പാദങ്ങളിലും ഒലിവ് ഓയില്‍ തേച്ചു പിടിപ്പിക്കുക. മികച്ച ഗുണം ലഭിക്കാന്‍ ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കിയതിനു ശേഷം തേച്ചു പിടിപ്പിക്കുക. രാവിലെ കാലുകള്‍ മൃദുവായി ഇരിക്കുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *