Sunday, January 5, 2025
Health

മുഖം തിളങ്ങാന്‍ ഒലീവ് ഓയില്‍ ഫേസ്പാക്ക്

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഏറ്റവും നല്ലൊരു മരുന്നാണ് ഒലീവ് ഓയില്‍.

ഒലീവ് ഓയില്‍ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നിറം വര്‍ധിക്കാനും മുഖം തിളങ്ങുന്നതിനും ഒലീവ് ഓയില്‍ ഉപയോഗിച്ചുള്ള മൂന്ന് തരം ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…

1. ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും.

Health
മുഖം തിളങ്ങാന്‍ ഒലീവ് ഓയില്‍ ഫേസ്പാക്ക്

19th July 2020 MJ Desk
Share with your friends
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഏറ്റവും നല്ലൊരു മരുന്നാണ് ഒലീവ് ഓയില്‍.

ഒലീവ് ഓയില്‍ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നിറം വര്‍ധിക്കാനും മുഖം തിളങ്ങുന്നതിനും ഒലീവ് ഓയില്‍ ഉപയോഗിച്ചുള്ള മൂന്ന് തരം ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…

1. ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും.

രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. 15 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകാം. ആഴ്ച്ചയില്‍ മൂന്ന് തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

2. ഒലീവ് ഓയിലും കറ്റാര്‍വാഴ ജെല്ലും

ചര്‍മ്മസംരക്ഷണത്തിന് കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാറുണ്ട്. മിക്കവരും കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യാറാണ് പതിവ്. ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലില്‍ അല്‍പം കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച് 15 മിനിറ്റ് മുഖം മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. മുഖക്കുരു മാറാന്‍ ഏറ്റവും മികച്ച പാക്കാണിത്.

3. ഒലീവ് ഓയിലും വെള്ളരിക്കയും

ചര്‍മ്മസംരക്ഷണത്തിന് പണ്ട് കാലത്തെ ഉപയോഗിച്ച് വരുന്ന ഒന്നാണ് വെള്ളരിക്ക. മിക്കവരും വെള്ളരിക്കയുടെ നീര് മുഖത്ത് പുരട്ടാറാണ് പതിവ്. ഇനി മുതല്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും വെള്ളരിക്ക നീരും ചേര്‍ത്ത് മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യുക. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ച്ചയില്‍ മൂന്ന് തവണ ഈ പാക്ക് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *