Monday, January 6, 2025
Health

മഴയും തണുപ്പും എത്തിയതോടെ തൊണ്ട വേദനയും ; തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന എല്ലാവർക്കും ഉണ്ടാകാറുണ്ട്. പലരും തൊണ്ട വേദന വന്നാൽ നിസാരമായി കാണാറാണ് പതിവ്. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് പ്രധാന കാരണം. തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപെടാം…

1. കട്ടൻചായയിൽ ഇഞ്ചിചേർത്ത് കുടിക്കുന്നതും തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ നല്ലതാണ്.

2. ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനക്ക് ആശ്വാസം തരും തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കും ചുക്ക് പ്രവർത്തിക്കും.

3. ഒരു ​ഗ്ലാസ് തിളച്ച ചൂട് വെള്ളത്തിൽ അൽപം ചായ പൊടിയും നാരങ്ങ നീരും ചേർത്ത് തൊണ്ടയിൽ അൽപം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്.ദിവസവും നാല് തവണയെങ്കിലും ആവിപിടിക്കാൻ ശ്രമിക്കണം

4. ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച് പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക.

5. വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ നല്ലതാണ്.

6. ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. കൂടാതെ ചുക്ക്, കുരുമുളക്, എന്നി‌വ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്.

Leave a Reply

Your email address will not be published. Required fields are marked *