മുഖത്തിന് തിളക്കം ലഭിക്കാന്‍ തക്കാളിപ്രയോഗം
വളരെ പോഷകസമൃദ്ധമായ ഒരു പഴമാണ് തക്കാളി. തക്കാളിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. തക്കാളി നീര് മുഖത്തുപുരട്ടുന്നത് മുഖ ചര്‍മം വൃത്തിയാകുന്നതിനും ചര്‍മത്തിന് തിളക്കമുണ്ടാകുന്നതിനും കാരണമാകും. കൂടാതെ ചര്‍മത്തിലെ കറുത്തപാടുകളും കുഴികളും മാറുന്നതിന് കുറച്ച് തക്കാളി നീരില്‍ ചെറുതേനൊഴിച്ച് മുഖത്തുപുരട്ടി പത്തുമിനുറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകികളയുക.
കൂടാതെ മുഖക്കുരുമാറാന്‍ ഒരു തക്കാളി പിഴിഞ്ഞ് അതിലെ പള്‍പ്പ് എടുത്ത് ഇതിലേയ്ക്ക് നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയില്‍, ഒരു ടീസ്പൂണ്‍ ജോജോബ ഓയില്‍ എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. എന്നാല്‍ ഇത് നിങ്ങളുടെ കണ്ണിന്റെ പ്രദേശത്ത് പുരട്ടുന്നത് ഒഴിവാക്കുക.