ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന വേനൽക്കാല ഭക്ഷണങ്ങൾ
ചൂട് കഠിനമായിക്കൊണ്ടിരിക്കുകയാണ്. ഒരാൾ ചെയ്യാൻ തുടങ്ങേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. കഠിനമായ ചൂട്, നിർജ്ജലീകരണവും തലകറക്കവും തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കും. അതിനാൽ വെള്ളം കുടിക്കേണ്ടത് നിർബന്ധമാണ്. ഒപ്പം തന്നെ ശരീരത്തിൽ വെള്ളം എത്തിക്കുന്നതും ഉന്മേഷം നിലനിർത്തുന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.
തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ പഴങ്ങൾ വേനൽക്കാലത്ത് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇത് ചർമ്മത്തിന് ധാരാളം ഗുണങ്ങളും നൽകുന്നു. പതിവായി ഇത്തരം പഴങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും ആരോഗ്യമുള്ളതാക്കുകയും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യും.
വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ
തണ്ണിമത്തൻ:
92 ശതമാനം ജലാംശം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി6, സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
കുക്കുമ്പർ:
വേനൽക്കാലത്ത് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കുക്കുമ്പർ. ഇത് ശരീരത്തിലെ ടോക്‌സിനുകളെ ഇല്ലാതാക്കി ജലാംശം നിലനിർത്തുന്നു.
സെലറി:
ഈ പച്ചക്കറിയിൽ 95 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ആവശ്യമായ ദ്രാവകത്തിന്റെ അളവ് നിലനിർത്താൻ നല്ലൊരു ഓപ്ഷനാണ്.
യോഗേർട്ട്:
വേനൽക്കാലത്ത് യോഗേർട്ട് കഴിക്കുന്നത് നല്ലതാണ്. ഐസ്ക്രീം ആയാലും ഫ്രോസൺ തൈര് ആയാലും നല്ലതാണ്. ഇത് ശരീരം തണുപ്പിക്കുന്നതും പോഷകഗുണം അടങ്ങിയതുമായ ലഘുഭക്ഷണമാണ്.
കോളിഫ്‌ളവർ: ക്രൂസിഫറസ് സസ്യകുടുംബത്തിന്റെ ഭാഗമായ കോളിഫ്‌ളവർ വിറ്റാമിൻ സിയും നിരവധി ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ്.