Tuesday, January 7, 2025
Health

ചൂട് കാലത്ത് കഴിക്കേണ്ട പഴങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

 

ഭൂമി ചുട്ടുപൊള്ളുകയാണ്. വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. ഓരോ വർഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു. മനസ്സും ശരീരവും തണുപ്പിക്കാൻ പഴങ്ങളും ജ്യൂസുകളും കുടിക്കാം. അത്തരത്തിൽ വേനൽക്കാലത്ത് കഴിക്കേണ്ട പഴങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മൾബറി
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മൾ‌ബറിപ്പഴങ്ങൾ. ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്‌വെറാട്രോൾ ഇവയും മൾബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും സഹായകം.

തണ്ണിമത്തൻ
പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളം ആണ്. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച പഴം ഇല്ല. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യവുമേകുന്നു.

ഞാവൽപ്പഴം
ഇരുമ്പ്, കാൽസ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയ ഞാവൽപ്പഴം വേൽക്കാലത്തു കഴിക്കാൻ പറ്റിയ പഴമാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു, നേത്രാരോഗ്യം ഏകുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ഞാവൽപ്പഴം മികച്ചതു തന്നെ.

മാമ്പഴം
ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതൽ അര്‍ബുദം തടയാൻ വരെ മാമ്പഴത്തിനു കഴിയും.

Leave a Reply

Your email address will not be published. Required fields are marked *