Monday, December 30, 2024
Health

ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോ​ഗ്യത്തിന് പച്ചക്കറികളോളം ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴങ്ങൾ. പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ  കഴിക്കേണ്ടതാണ്.  ആരോഗ്യവിദഗ്ധർ ഇതിനോടകം  തന്നെ ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് പറയുന്നത്.

ഏതു സമയത്തും വേണമെങ്കിലും പച്ചക്കറികൾ കഴിക്കാം. എന്നാൽ പഴങ്ങൾ കഴിക്കുന്നതിന് സമയമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.  ധാരാളം ആയിട്ടാണ് പഴങ്ങളിൽ പഞ്ചസാര അടങ്ങിയിട്ടുള്ളത്. പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. ഭക്ഷണശേഷം പഴങ്ങൾ കഴിക്കാൻ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ വളരെ അധികം മോശമായി ബാധിക്കും.

ഒരിക്കലും പഴങ്ങൾ പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കരുത്. പഴങ്ങൾ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല.  ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും  കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാൻ പാടുള്ളൂ.  പഴങ്ങൾ രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം കഴിക്കാം. പഴങ്ങൾ വെറും വയറ്റിൽ  കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഉർജ്ജയും പലവര്ഗങ്ങളിൽ നിന്നും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *