Thursday, April 10, 2025
Health

തൈര് കഴിക്കുന്നത് ശീലമാക്കൂ: ​ഗുണങ്ങൾ നിരവധി

നമ്മൾ എല്ലാവരും തെെര് കഴിക്കാറുണ്ട്. എന്നാൽ തെെര് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.‌‌

തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും.

ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ദിവസവും ഒരു ബൗൾ തെെര് കഴിക്കാം. തെെരിൽ വിറ്റാമിൻ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു. ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. ദശലക്ഷക്കണക്കിനു വരുന്ന ഈ അതിസൂക്ഷ്മ ജീവികളാണ് ഉപാപചയ പ്രവർത്തനങ്ങളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും പ്രവർത്തനങ്ങൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *