Monday, January 6, 2025
Health

ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കൂ: ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഡയറ്റ് ചെയ്യുന്നവർ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ബദാം വെള്ളത്തിലിട്ട് വച്ച ശേഷം കുതിർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിനു കഴിയും.

ബദാം സ്ഥിരമായി കഴിച്ചാല്‍ മറവിരോഗം പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മൂഡ്‌ മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബദാം. 2.5 ഔണ്‍സ് ബദാം സ്ഥിരമായി കഴിക്കുന്നവരില്‍ ഓക്സിഡേറ്റീവ് സ്‌ട്രെസ് വളരെ കുറവായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *