Tuesday, January 7, 2025
Health

സ്പെഷ്യൽ ഗുണങ്ങൾ നേടാം; വെറും വയറ്റിൽ ഒരു സ്പൂൺ നാടൻ നെയ് കഴിക്കാം

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു സ്പൂണ്‍ നെയ്യ് മതി എന്നുള്ളത് തന്നെയാണ് സത്യം. അത് നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തെയും പോഷിപ്പിക്കുകയും സെല്ലുലാര്‍ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നല്ല നാടന്‍ നെയ്യ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ 62 ശതമാനം പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു, ഇത് ലിപിഡ് പ്രൊഫൈലിന് ദോഷം വരുത്താതെ എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഒമേഗ 3, ഒമേഗ 6, അവശ്യ അമിനോ ആസിഡുകള്‍ എന്നിവ ഇതില്‍ നിറഞ്ഞിരിക്കുന്നു. ദിവസവും ഇത് വെറും വയറ്റില്‍ കഴിക്കുന്നത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നെയ്യിലെ ബ്യൂട്ടിറിക് ആസിഡും മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പുകളെ തകര്‍ത്ത് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. പക്ഷേ, നെയ്യ് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അത് അളവില്‍ കൂടുതലാവുമ്പോള്‍ ആരോഗ്യത്തിന് ദോഷകരമാണ്. അതുകൊണ്ട് മിതമായി കഴിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഒഴിഞ്ഞ വയറ്റില്‍ ഒരു ടീസ്പൂണ്‍ നിങ്ങള്‍ക്ക് എല്ലാ ഗുണങ്ങളും നല്‍കും.

നെയ്യ് ദിവസവും കഴിക്കുന്നത് ധമനികളുടെ കട്ടിയുണ്ടാക്കുന്നത് തടയുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരകോശങ്ങളിലെ സെല്ലുകളില്‍ കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളുടെ ബില്‍ഡ്-അപ്പ് കുറയ്ക്കും. ഇതെല്ലാം ഹൃദയാരോഗ്യത്തെ ഗുണപരമായി സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്ക് രക്തം എത്തുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഇത് സന്ധികളില്‍ ലൂബ്രിക്കന്റുകളുടെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് തടയാന്‍ അറിയപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും നാടന്‍ നെയ്യ് കൊണ്ട് സമ്പന്നമാണ്. സന്ധിവാതം ഉള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധ്യതയുള്ളതിനാല്‍ ഇത് അവരുടെ ഭക്ഷണക്രമത്തില്‍ നല്ലൊരു ഘടകമായിരിക്കും. അതിനാല്‍, നിങ്ങളുടെ അസ്ഥികള്‍ ശക്തവും ആരോഗ്യമുള്ളതും ആക്കുന്നതിന് ദിവസവും അല്‍പം നെയ്യ് കഴിക്കുക.

ശരീരത്തില്‍ ഉണ്ടാവുന്ന മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നുണ്ട് ഒരു സ്പൂണ്‍ നെയ്യ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനെ ഒഴിവാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും വിട്ടുമാറാത്ത പല രോഗങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു.

ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് നാഡികള്‍ സജീവമായി നിലനിര്‍ത്താനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *