ലോർഡ്‌സിൽ ഇന്ത്യൻ വിജയഭേരി; ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്തു
ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ തേരോട്ടം. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദരവ്യും കണ്ട മത്സരത്തിൽ 151 റൺസിനാണ് ഇന്ത്യയുടെ ജയം. രണ്ടാമിന്നിംഗ്‌സിൽ വിജയലക്ഷ്യമായ 272 റൺസിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനെ കേവലം 120 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു.60 ഓവർ പ്രതിരോധിച്ചാൽ ഇംഗ്ലണ്ടിന് സമനില പിടിക്കാമെന്ന നിലയുണ്ടായിട്ടും ഇന്ത്യൻ പേസ് ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ ആതിഥേയർ തകർന്നടിയുകയായിരുന്നു
ഒരു റൺസ് മാത്രം സ്‌കോർ ബോർഡിലുള്ളപ്പോൾ രണ്ട് ഓപണർമാരെയും പറഞ്ഞുവിട്ടാണ് ഷമിയും ബുമ്രയും ആദ്യ ഷോക്ക് നൽകിയത്. രണ്ട് പേരും സംപൂജ്യരായി മടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ രണ്ട് ഓപണർമാരും ഡക്കിന് പുറത്താകുന്നത്. 16ാം ഓവറിൽ 9 റൺസെടുത്ത ഹമീനെ ഇഷാന്തും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പതനം ഏതാണ്ടുറപ്പിച്ചു കഴിഞ്ഞു