കുട്ടികൾക്ക് പഴങ്ങൾ മുഴുവനായി നൽകുന്നതാണോ ജ്യൂസ് ആയി നൽകുന്നതാണോ നല്ലത്
പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നതിനേക്കാളുപരി പഴങ്ങള്‍ കഴിക്കാനാണ് പൊതുവെ ആളുകള്‍ പറയാറുള്ളത്.
കാരണം, പഴങ്ങള്‍ ജ്യൂസിനേക്കാള്‍ ആരോഗ്യകരമാണ് എന്ന വിശ്വാസം പൊതുവെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടാതെ തന്നെ മികച്ച ഭക്ഷണക്രമം പിന്തുടരാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
ഫ്രൂട്ട് ജ്യൂസിന്റെ ഉപഭോഗം കുട്ടിക്കാലം മുതല്‍ കൗമാരപ്രായം വരെയുള്ള ജീവിതഘട്ടത്തില്‍ ഭക്ഷണക്രമത്തിന്റെ നിലവാരത്തെ മെച്ചപ്പെടുത്തുമെന്ന് ബിഎംസി ന്യൂട്രീഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലിന്‍ എല്‍ മൂറും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. 3 വയസ്സ് മുതല്‍ 6 വയസ്സ് വരെയുള്ള 100 കുട്ടികളുടെ ഭക്ഷണരീതികളും ഉയരവും ഭാരവും സംബന്ധിച്ച വിവരങ്ങളും നിരീക്ഷിച്ചാണ് ഈ പഠനം സംഘടിപ്പിച്ചത്. ഒരു ദശാബ്ദത്തോളം ഈ കുട്ടികളുടെ ഭക്ഷണക്രമം പഠനസംഘം കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കി. ഓരോ നിശ്ചിത പ്രായത്തിലും കഴിക്കേണ്ട ഭക്ഷണം സംബന്ധിച്ച് ഗൈഡ്ലൈന്‍സ് ഫോര്‍ അമേരിക്കന്‍സ് (DAG) നല്‍കുന്ന ശുപാര്‍ശകള്‍ അനുസരിച്ചാണ് ഇവരുടെ പഴ ഉപഭോഗം കണക്കാക്കിയത്.
ആകെ പഴ ഉപഭോഗത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന അളവില്‍ ജ്യൂസ് കഴിക്കുന്ന പ്രീ സ്‌കൂള്‍ കുട്ടികള്‍ 14നും 17 നും ഇടയില്‍ പ്രായമുള്ള, മുഴുവന്‍ പഴങ്ങളും കഴിക്കുന്ന കുട്ടികളെ അപേക്ഷിച്ച് മുന്നിലാണ്. പഴ ഉപഭോഗം കുറഞ്ഞ കുട്ടികളുമായി താരതമ്യപ്പെടുത്തുബോള്‍, ഈ കുട്ടികള്‍ കൗമാരപ്രായത്തിലും ഡിജിഎയുടെ ശുപാര്‍ശകള്‍ പിന്തുടരാനുള്ള സാധ്യത ഏകദേശം 4 മടങ്ങ് കൂടുതലാണ്. പ്രീ-സ്‌കൂളില്‍ പഠിക്കുന്ന മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുബോള്‍ 100 ശതമാനവും പഴങ്ങളുടെ ജ്യൂസ് കഴിക്കുന്ന കുട്ടികളുടെ ഭക്ഷണ നിലവാരം സംബന്ധിച്ച സ്‌കോറുകളും വളരെ ഉയര്‍ന്നതാണ്. പഴച്ചാറുകള്‍ കഴിക്കുന്നതിന് ബാല്യത്തിലോ കൗമാരത്തിലോ ഉണ്ടാകുന്ന ബോഡി മാസ് ഇന്‍ഡക്സിന്റെ (ബിഎംഐ) വര്‍ദ്ധനവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരിക്കുന്നില്ല എന്നും പഠനം കണ്ടെത്തി.
പഴങ്ങളുടെ ഉപഭോഗം, പ്രത്യേകിച്ച് മുഴുവന്‍ പഴങ്ങളുടെ ഉപഭോഗം, ജീവിതകാലം മുഴുവന്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ചെറിയ കുട്ടികള്‍ ജ്യൂസ് കുടിക്കുന്നത് മികച്ച ഭക്ഷണത്തിന്റെ നിലവാരവും പഴങ്ങളുടെയും ഉപഭോഗവും വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന നിരവധി മുന്‍ പഠനങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഈ പഠനം സ്ഥിരീകരിക്കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ കുട്ടികള്‍ക്ക് ഫ്രൂട്ട് ജ്യൂസുകള്‍ കൃത്യമായ അളവില്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക.
അതേസമയം, ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫ്രൂട്ട് ജ്യൂസ് നല്‍കരുതെന്നാണ് മുന്‍കാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജ്യൂസുകള്‍ 100 ശതമാനവും ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഒരു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാവൂ. മൂന്നു വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ നാല് ഔണ്‍സില്‍ കൂടുതല്‍ ജ്യൂസ് ഒരു ദിവസം നല്‍കാന്‍ പാടില്ലെന്നും ഗവേഷകര്‍ നിഷ്‌കര്‍ഷിക്കുന്നു. നാലു മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് നാല് മുതല്‍ ആറ് ഔണ്‍സു വരെയും 7 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് ദിവസത്തില്‍ ഒരു കപ്പു മാത്രമായും പഴച്ചാറുകള്‍ പരിമിതപ്പെടുത്തുണമെന്നും ഇവര്‍ പറയുന്നു.