Saturday, January 4, 2025
Health

കഴിയ്ക്കുന്നതിന് മുന്‍പ് ഈ പഴങ്ങളുടെ തൊലി എന്തായാലും കളഞ്ഞിരിക്കണം; നല്ല ദഹനത്തിനായി ഇക്കാര്യങ്ങള്‍ അറിയാം…

വളരെ എളുപ്പത്തില്‍ കഴിയ്ക്കാനാകുമെന്നതും ആരോഗ്യത്തിന് ഉത്തമമാണെന്നതും നല്ല രുചിയാണെന്നതുമാണ് പഴവര്‍ഗങ്ങള്‍ക്ക് ഇത്രയേറെ ആരാധകരുണ്ടാകാനുള്ള കാരണം. ഡയറ്റില്‍ പഴ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യവുമാണ്. എന്നാല്‍ ചില പഴവര്‍ഗങ്ങള്‍ കഴിയ്ക്കുമ്പോള്‍ അവയുടെ തൊലി നീക്കം ചെയ്യേണ്ടതുണ്ട്. ഇങ്ങനെ കഴിയ്‌ക്കേണ്ട പഴങ്ങള്‍ ഏതെല്ലാമാണെന്നും ഇതിന് പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം…

മാമ്പഴം

ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണ് മാമ്പഴം. എന്നിരിക്കിലും ഇവയില്‍ അടങ്ങിയിരിക്കുന്ന ഉറുഷിയോള്‍ എന്ന പദാര്‍ത്ഥം ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനാല്‍ മാമ്പഴം നന്നായി കഴുകുകയും തൊലി കളയുകയും വേണം.

നാരങ്ങ, ഓറഞ്ച്

നാരങ്ങ, ഓറഞ്ച് മുതലായവയുടെ തൊലി ചില ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രുചിയും മണവും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ വലിയ തോതില്‍ ഉള്ളില്‍ ചെല്ലുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് വേവിച്ച് കഴിക്കുമ്പോള്‍ അതിന്റെ തൊലി നിര്‍ബന്ധമായി കളയേണ്ടതുണ്ട്. മധുരക്കിഴങ്ങ് തൊലിയോടെ കഴിയ്ക്കുന്നത് നിരവധി ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നു.

അവോകാഡോ

രുചിയും ആരോഗ്യ ഗുണങ്ങളും വര്‍ധിപ്പിക്കുന്നതിനായി അവോകാഡോ തൊലി കളഞ്ഞ് കഴിയ്ക്കുന്നതാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *