കാക്കാം ഹൃദയം; രോഗങ്ങളെ പ്രതിരോധിക്കാന്‍ ഹൃദയപൂര്‍വം കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍
കഴിയ്ക്കുന്ന ഭക്ഷണവും ഹൃദയാരോഗ്യവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. കൊഴുപ്പേറിയതും വലിയ അളവില്‍ ഉപ്പടങ്ങിയതും മറ്റുമായ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഇന്‍ഫ്‌ളമേഷന്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ട്. നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഇതേപോലെ തന്നെ ഹൃദയത്തെ ഗുണകരമായും ബാധിക്കും. ആരോഗ്യം കാക്കാന്‍ ഹൃദയപൂര്‍വം കഴിയ്ക്കാന്‍ സാധിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
ഓറഞ്ച്
ഓറഞ്ചുകളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ഓറഞ്ചുകള്‍ രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഉത്തമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇലക്കറികള്‍
ധാരാളം വിറ്റാമിനുകളുടേയും മിനറലുകളുടേയും കലവറയാണ് ഇലക്കറികള്‍. ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി നൈട്രേറ്റുകള്‍ രക്തസമ്മര്‍ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
തക്കാളി
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ എന്ന പദാര്‍ത്ഥം ഇന്‍ഫ്‌ളമേഷന്‍ മൂലമുണ്ടാകുന്ന തകരാര്‍ പരിഹരിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ്.
വെളുത്തുള്ളി
പലവിധ രോഗങ്ങള്‍ക്കും അടുക്കളയില്‍ തന്നെയുള്ള ഒരു മരുന്നായാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന പദാര്‍ത്ഥം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത്.