വലിച്ചെറിഞ്ഞ് കളയരുത് മാതളത്തിന്റെ തൊലി; ഉപയോഗങ്ങള്‍ അറിയാം…
മാതളനാരകം കഴിച്ചാലുള്ള ആരോഗ്യഫലങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാകുമെങ്കിലും മാതളത്തിന്റെ തൊലിയ്ക്ക് ഒട്ടേറെ ഗുണങ്ങളുണ്ടെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനുമൊക്കെ മാതളത്തിന്റെ തൊലിയും നമ്മുക്ക് പ്രയോജനപ്പെടുത്താം. ഇനി മാതളത്തിന്റെ തൊലി വലിച്ചെറിയുന്നതിന് മുന്‍പ് താഴെപ്പറയുന്നവ ഒന്ന് പരീക്ഷിച്ചുനോക്കൂ.
ചുമയും തൊണ്ടവേദനയും വല്ലാതെ അലട്ടുമ്പോള്‍ മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചോ തൊലി അരച്ച് വെള്ളത്തില്‍ ചേര്‍ത്തോ കഴിയ്ക്കാം. വളരെപ്പെട്ടെന്ന് ആശ്വാസം ലഭിയ്ക്കും.
മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ പാലോ ചേര്‍ത്ത് ചാലിച്ച് ഫേസ് പായ്ക്കായി മുഖത്തിടുന്നത് മുഖക്കുരു തടയും.
മാതളത്തിന്റെ തൊലി ഇട്ട് വെളിച്ചെണ്ണ കാച്ചി ദിവസവും മുടിയില്‍ തേയ്ക്കുന്നത് താരനും മുടി കൊഴിച്ചിലും തടയുന്നു.
മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചത് കഴിയ്ക്കുന്നത് ജീവിത ശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.