നിങ്ങൾ കൈകളിൽ വെള്ളി മോതിരം ഇടാറുണ്ടോ? നേട്ടങ്ങൾ കൈവരും
ഭംഗിയും ഒതുക്കവും കാരണം സ്ത്രീകള്‍ ഏറ്റവുമധികം ധരിക്കുന്ന ആഭരണമാണ് മോതിരം. മോതിരം ധരിക്കുന്നതില്‍ പുരുഷന്‍മാരും പിന്നിലല്ല. സ്വര്‍ണ്ണം, പ്ലാറ്റിനം, വെള്ളി, ചെമ്പ് മോതിരങ്ങള്‍ എന്നിങ്ങനെ തരാതരം മോതിരങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരും ധരിക്കുന്നു.
വെറും ഭംഗിക്ക് മാത്രമായല്ല, ആചാരമായും ജ്യോതിഷ പരിഹാരമായുമൊക്കെ മോതിരം ധരിക്കുന്നവരുണ്ട്. ഉദാഹരണത്തിന് വിവാഹിതരായ സ്ത്രീകളും പുരുഷന്‍മാരും മോതിരം അണിയുന്നു. ഭാഗ്യം കൈവരുന്നതിനായി പലതരം രത്‌നങ്ങളും കല്ലുകളും പതിച്ച മോതിരങ്ങള്‍ ആളുകള്‍ ഉപയോഗിക്കുന്നു. അത്തരത്തില്‍ ഒന്നാണ് വെള്ളിമോതിരം. ഒരു വെള്ളി മോതിരം കൈവിരലില്‍ ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ചെറുതല്ല. ആരോഗ്യപരമായും ജ്യോതിഷപരമായും ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് വെള്ളി.
ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ശുക്രനും ചന്ദ്രനുമായി വെള്ളി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ശിവന്റെ കണ്ണില്‍ നിന്നാണ് വെള്ളി ഉത്പാദിപ്പിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ വെള്ളി സമൃദ്ധിയുടെ പ്രതീകമാണ്. വെള്ളി ധരിക്കുന്ന ഒരാള്‍ക്ക് സമൃദ്ധിയും കൈവരുന്നുവെന്ന് കരുതപ്പെടുന്നു. വെള്ളി ആഭരണങ്ങള്‍ ആളുകള്‍ക്ക് വ്യത്യസ്ത രീതികളില്‍ ധരിക്കാന്‍ കഴിയും. മോതിരം, ചെയിന്‍, കാല്‍വിരല്‍ മോതിരം എന്നിങ്ങനെ നിങ്ങള്‍ക്കിത് ഉപയോഗിക്കാവുന്നതാണ്.
മനസില്‍ നിന്ന് അക്രമണോത്സുക സ്വഭാവം കുറയ്ക്കാനായി വെള്ളി മോതിരം ധരിക്കാവുന്നതാണ്. ഇതിലൂടെ വ്യക്തിയുടെ മനസ്സ് ശാന്തമാക്കി കോപവും കുറയ്ക്കാനാവുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യന് വെള്ളി വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് വെള്ളി ധരിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും രൂപത്തില്‍ ശുക്രന്റെ അനുഗ്രഹം നേടിത്തരുന്നത്. മാനസിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വെള്ളി നിങ്ങളുടെ ബുദ്ധി വര്‍ദ്ധിപ്പിക്കാനും തലച്ചോറിനെ പോഷിപ്പിക്കാനും സഹായിക്കുന്നു.ആരോഗ്യഗുണങ്ങള്‍ കാരണം പല മെഡിക്കല്‍ ഉപകരണങ്ങളും വെള്ളി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.