കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ്; അറിയേണ്ടതെല്ലാം
രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഞായറാഴ്ച അനുമതി നല്‍കി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. കോവിഡിനെതിരെ, മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അന്തിമ നടപടികളിലേക്ക് രാജ്യം പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അുനുമതി കിട്ടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികള്‍ക്കുമാണ് ആദ്യം കുത്തിവെപ്പ് നല്‍കുക. വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എവിടെയാണ്, എപ്പോഴാണ് വാക്‌സിനേഷന്‍ നടക്കുന്നത് എന്ന കാര്യം രജിസ്റ്റര്‍ ചെയ്തതിനു ശേഷമേ ഗുണഭോക്താവിനെ അറിയിക്കൂ. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കും.ഡ്രൈവിംഗ് ലൈസന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴില്‍ മന്ത്രാലയം നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ ഗ്യാരണ്ടി കാര്‍ഡ്, എംഎന്‍ആഇര്‍ജിഎ ജോബ് കാര്‍ഡ്, എംപിമാരോ എംഎല്‍എമാരോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാസ്പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍ കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ പബ്ലിക് ലിമിറ്റഡ് കമ്ബനികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ സേവന തിരിച്ചറിയല്‍ കാര്‍ഡ്, കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ രജിസ്‌ട്രേഷനായി ഉപയോഗിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനെ തുടര്‍ന്ന്, വാക്‌സിനേഷന്‍ തീയതി, സ്ഥലം, സമയം എന്നിവ വ്യക്തമാക്കി ഗുണഭോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒരു എസ്എംഎസ് ലഭിക്കും. വാക്‌സിന്‍ ഡോസ് ലഭിക്കുമ്പോള്‍ ഗുണഭോക്താവിന് ഒരു SMS ലഭിക്കും, കൂടാതെ എല്ലാ ഡോസ് വാക്‌സിനുകളും നല്‍കിയ ശേഷം, ഗുണഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു QR കോഡ് സര്‍ട്ടിഫിക്കറ്റും അയയ്ക്കും.
കോവിഡ് ‑19 വാക്‌സിനേഷനു ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും വിശ്രമിക്കണം. ഏതെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതയോ അടുത്തുള്ള ANM അല്ലെങ്കില്‍ ASHA വര്‍ക്കര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.കോവിഡ് രോഗിയും രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ഒരാള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്‌ബോള്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ സജീവ കോവിഡ് ബാധിതനോ അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ ഉള്ളതോ ആയ ആള്‍ ലക്ഷണങ്ങള്‍ മാറിയ ശേഷം 14 ദിവസം കഴിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കുന്നതാകും നല്ലത്.അണുബാധയുടെ മുന്‍കാല ചരിത്രം പരിഗണിക്കാതെ കോവിഡ് വാക്‌സിനുകളുടെ പൂര്‍ണ്ണ ഷെഡ്യൂള്‍ സ്വീകരിക്കുന്നത് നല്ലതാണ്. രോഗത്തിനെതിരെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി വികസിപ്പിക്കാന്‍ ഇത് സഹായിക്കും. അതുപോലെ
ഒന്നോ അതിലധികമോ രോഗാവസ്ഥയുള്ള വ്യക്തികള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള കൂട്ടത്തിന്റെ ഭാഗമായതിനാല്‍ വാക്‌സിന്‍ കഴിക്കുന്നതും,നല്ലതാണ്. മരുന്നുകള്‍ വാക്‌സിന്‍ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുകയില്ല.28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിന്‍ ആവശ്യമാണ്. വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ ഇത് എല്ലാവരും എടുക്കേണ്ടതുണ്ട്.ലോകത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ പദ്ധതികളിലൊന്നാണ് ഇന്ത്യ നടത്തുന്നത്. 26 ദശലക്ഷത്തിലധികം നവജാതശിശുക്കളുടെയും 29 ദശലക്ഷത്തിലധികം ഗര്‍ഭിണികളുടെയും വാക്‌സിന്‍ ആവശ്യങ്ങള്‍ നാം ഇതിനകം നിറവേറ്റുന്നു. രാജ്യത്തെ വലുതും വൈവിധ്യപൂര്‍ണ്ണവുമായ ജനസംഖ്യയ്ക്ക് ഫലപ്രദമായി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ് .