കോവിഡ് വാക്‌സിന്‍ വിതരണം: രജിസ്റ്റര്‍ ചെയ്യാൻ മൊബൈൽ ആപ്പ്
ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി കേന്ദ്ര സർക്കാർ. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ സംവിധാനത്തിനാണ് സർക്കാർ രൂപം നല്‍കിയത്. കോ-വിന്‍ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
വാക്‌സിന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ വാക്‌സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ മോഡ്യൂള്‍ ഉള്‍പ്പെടെ അഞ്ചു സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ മോഡ്യൂള്‍, വാക്‌സിനേഷന്‍ മോഡ്യൂള്‍, തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങള്‍.
കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് രജിസ്‌ട്രേഷന്‍ മോഡ്യൂളില്‍ ഒരുക്കിയത്. മറ്റു രോഗങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ അടക്കം ഇതില്‍ ലഭ്യമാക്കും. വാക്‌സിന്റെ ഗുണഭോക്താവിന്റെ വിവരങ്ങളാണ് വാക്‌സിനേഷന്‍ മോഡ്യൂളില്‍ ഉള്‍പ്പെടുത്തുക. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ഉടന്‍ തന്നെ ഇതില്‍ ഉള്‍പ്പെടുത്തും. ഗുണഭോക്താവിനെ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുന്നതിനുള്ള സംവിധാനവും ഇതില്‍ ലഭ്യമാക്കും.