Monday, January 6, 2025
Health

ബെല്ലി ഫാറ്റിനോട് ബൈ പറയൂ; കൂട്ടിന് ഉള്ളി

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അവരുടെ വയറിലെ കൊഴുപ്പ്. പലര്‍ക്കും ഒരു സാധാരണ പ്രശ്‌നമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. നിങ്ങളുടെ അടിവയറ്റിലെ അവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന വിസറല്‍ കൊഴുപ്പ് അരക്കെട്ടിന്റെ വലിപ്പവും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണമാണ്. ഭക്ഷണങ്ങളിലൂടെ നേടുന്ന അമിത കൊഴുപ്പാണ് ഈ പ്രശ്‌നത്തിനു കാരണം.

അതിനാല്‍ ഇതു നീക്കാനുള്ള പ്രതിവിധിയും ഭക്ഷണത്തില്‍ നിന്നു തന്നെ കണ്ടെത്തേണ്ടതുണ്ട്. കൊഴുപ്പിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കി ശരീരത്തിന് കൊഴുപ്പ് കുറവുള്ള ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. തടി കുറയ്ക്കാനായുള്ള ഡയറ്റിലും നിങ്ങള്‍ ശീലിക്കേണ്ടത് ഇത്തരം കുറഞ്ഞ കൊഴുപ്പ് ഭക്ഷണങ്ങള്‍ തന്നെ. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി നിങ്ങള്‍ ഒഴിവാക്കേണ്ട നിരവധി ഭക്ഷണങ്ങളും, ഉള്‍പ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളുമുണ്ട്. അത്തരത്തില്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഉള്ളി അഥവാ സവാള

മിക്കവരുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് സവാള. പക്ഷേ തടിയുള്ള പലരും സവാള ശീലിക്കുന്നുവെങ്കിലും വണ്ണത്തില്‍ പ്രകടമായ മാറ്റം കാണുന്നില്ല. ഇതിന് ഒരു കാരണം അവര്‍ ശരിയായ രീതിയില്‍ സവാള കഴിക്കുന്നില്ല എന്നതിനാലാണ്. ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ് ഈ പച്ചക്കറി. ലയിക്കുന്ന നാരുകളുടെ ഉറവിടമാണ് ഉള്ളി, ഇത് ശക്തമായ പ്രീബയോട്ടിക് ഭക്ഷണമായി മാറുന്നു.

ഉദരാരോഗ്യത്തിനും സവാള ഗുണം ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും നിര്‍ണ്ണായക ഫലങ്ങള്‍ നല്‍കുന്നു. തടി കുറയ്ക്കാന്‍ സവാള ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം അവ ജ്യൂസ് രൂപത്തിലോ സൂപ്പ് രൂപത്തിലോ കഴിക്കുക എന്നതാണ്. കറികളിലും, സാലഡുകളിലും ചേര്‍ത്തു കഴിക്കുന്നതും വയറിലെ കൊഴുപ്പ് വേഗത്തില്‍ നഷ്ടപ്പെടുന്നതിന് സഹായിക്കുന്നു.

ഒരു കപ്പ് (160 ഗ്രാം) അരിഞ്ഞ സവാളയില്‍ 64 കലോറി, 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.16 ഗ്രാം കൊഴുപ്പ്, 2.7 ഗ്രാം ഫൈബര്‍, 1.76 ഗ്രാം പ്രോട്ടീന്‍, 6.78 ഗ്രാം പഞ്ചസാര, വിറ്റാമിന്‍ സി, വിറ്റാമിന്‍ സ, ബി 6, മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു. ചെറിയ അളവില്‍ കാല്‍സ്യം, ഇരുമ്പ്, ഫോളേറ്റ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ആന്റി ഓക്‌സിഡന്റുകളായ ക്വെര്‍സെറ്റിന്‍, സള്‍ഫര്‍ എന്നിവയും സവാളയില്‍ അടങ്ങിയിട്ടുണ്ട്

സവാളയുടെ ആരോഗ്യ ഗുണങ്ങള്‍ നേടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സവാള ജ്യൂസ് കുടിക്കുന്നതാണ്.

ചേരുവകള്‍ : ഒരു പുതിയ നല്ല സവാള, 3 കപ്പ് വെള്ളം സവാളയുടെ തൊലി നീക്കം ചെയ്യുക. ഒരു ഒരു കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. 4 മിനിറ്റിനു ശേഷം, അത് തീയില്‍ നിന്ന് നീക്കി ഒരു ബ്ലെന്‍ഡറിലേക്ക് മാറ്റുക. ഇത് നന്നായി അടിച്ച് രണ്ട് കപ്പ് വെള്ളം കൂടി ചേര്‍ക്കുക. ഇനി ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കുക.

ഉള്ളി സൂപ്പ്

ആവശ്യമുള്ള സാധനങ്ങള്‍: 6 വലിയ സവാള 3 തക്കാളി അരിഞ്ഞത് 1 കപ്പ് കാബേജ് വെളുത്തുള്ളി 2 അല്ലി ഇഞ്ചി (വേണമെങ്കില്‍) 1 ടീസ്പൂണ്‍ കുരുമുളക് 2 ടീസ്പൂണ്‍ ഒലിവ് ഓയില്‍ ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം തൊലി കളഞ്ഞ ഉള്ളി അരിഞ്ഞെടുക്കുക. ഒരു പാത്രത്തില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് ചൂടാക്കുക. ഉള്ളിയും മറ്റ് കൂട്ടുകളും ഇട്ട് ഇളക്കി 30 സെക്കന്‍ഡ് വേവിക്കുക. അതിനു ശേഷം കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. 15 മിനിറ്റ് വേവിക്കുച്ച് സൂപ്പ് പാകമായാല്‍ ഒരു പാത്രത്തിലേക്ക് മാറ്റുക. ചെറിയ ചൂടില്‍ ആസ്വദിച്ച് സൂപ്പ് കഴിക്കുക.

തടി കുറയ്ക്കാന്‍ മാത്രമല്ല, സവാള മറ്റു പല ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ദിവസവും സവാള കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. ദിവസവും വെറും വയറ്റില്‍ സവാള കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സവാള ഗുണം ചെയ്യുന്നു.

കാന്‍സര്‍ കോശങ്ങള്‍ തടയുന്നതിനും സവാള ഗുണം ചെയ്യുന്നു. ആമാശയ കാന്‍സര്‍, കോളന്‍ കാന്‍സര്‍ എന്നിവയ്ക്ക് പ്രതിവിധിയാണ് സവാള. വിളര്‍ച്ച പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും സവാള ഫലപ്രദമാണ്. നിങ്ങളുടെ ചര്‍മ്മ പ്രശ്‌നങ്ങളും മുടി പ്രശ്‌നങ്ങളും നീക്കി സവാള നിങ്ങള്‍ക്ക് സൗന്ദര്യ ഗുണങ്ങള്‍ കൂടി വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *