നന്നായി വെള്ളം കുടിയ്ക്കാം, ജീവിതശൈലിയില്‍ ഈ മാറ്റങ്ങള്‍ വരുത്താം; മൂത്രാശയക്കല്ലുണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്…
വല്ലാതെ വേദനയും അസ്വസ്ഥതയും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസ്ഥയാണ് മൂത്രാശയക്കല്ല്. വൃക്കകള്‍ക്ക് ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമ്പോള്‍ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടി ഒട്ടിച്ചേര്‍ന്നാണ് മൂത്രാശയക്കല്ലുകള്‍ രൂപപ്പെടുന്നത്. ഇവ മൂത്രദ്വാരത്തിലേക്ക് കടക്കുമ്പോഴാണ് അസഹ്യമായ വേദന ഉണ്ടാകുന്നത്. കുടിക്കുന്ന വെള്ളത്തിലും കഴിയ്ക്കുന്ന ഭക്ഷണത്തിലും ചെറിയ ചില മാറ്റങ്ങള്‍ വരുത്തി നമ്മുക്ക് മൂത്രാശയക്കല്ലുകള്‍ ഉണ്ടാകാതെ നോക്കാം. ഇവ എന്തൊക്കെയെന്ന് പരിശോധിക്കാം.
വെള്ളം തന്നെയാണ് പ്രധാനം
ആവശ്യത്തിന് വെള്ളം കുടിയ്ക്കുക, നിര്‍ജലീകരണം വരാതെ നോക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ഫോസ്‌ഫോറിക് ആസിഡ് അടങ്ങിയ ഡാര്‍ക്ക് സോഡകള്‍ കുടിയ്ക്കുന്നത് കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ അവ ഒഴിവാക്കുകയും ശുദ്ധമായ ജലം ധാരാളമായി കുടിയ്ക്കുകയും ചെയ്യുക.
ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കുക
സമീകൃതാഹാരം കഴിച്ചുകൊണ്ടുള്ള ഒരു ഡയറ്റ് പിന്തുടരുന്നതിലൂടെ മൂത്രാശയക്കല്ലുകളെ അകറ്റി നിര്‍ത്താം. അമിതമായി മധുരമോ അന്നജമോ ഉപ്പോ എണ്ണയോ ഉള്ള ഭക്ഷണം കഴിയ്ക്കരുത്.
ഉപ്പിന്റെ അളവ് കുറയ്ക്കുക
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് മൂത്രത്തിലെ ഉപ്പിന്റെ അളവ് ഉയരാനും അതുവഴി ഉപ്പിലെ കാത്സ്യത്തിന്റെ അളവ് വര്‍ധിക്കാനും കാരണമാകുന്നു. ഇത് മൂത്രാശയക്കല്ലിനുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കും. അതിനാല്‍ ഉപ്പിന്റെ അളവ് കഴിവതും കുറയ്ക്കുക.
ഇലക്കറികള്‍ കഴിയ്കുക
ധാരാളം ഓക്‌സലേറ്റുകള്‍ അടങ്ങിയ ഇലക്കറികള്‍ കഴിയ്ക്കുന്നത് കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
കാത്സ്യം
മൂത്രാശയക്കല്ലുകളില്‍ കാത്സ്യം അടങ്ങിയിട്ടുണ്ടെങ്കിലും ശരീരത്തിന് ആവശ്യമുള്ള കാത്സ്യം ലഭിക്കുക തന്നെ വേണം. 1000 എംജി കാത്സ്യമാണ് ഒരു ശരാശരി മനുഷ്യന് ഓരോ ദിവസവും ആവശ്യം. നിങ്ങളുടെ ഭക്ഷണക്രമവും മറ്റും ഇതിന് അനുസരിച്ചാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.