Monday, January 6, 2025
Kerala

വര്‍ഷങ്ങളായുള്ള പക; അഞ്ചലില്‍ യുവാവിനെ അതിക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കൊല്ലം അഞ്ചലില്‍ യുവാവിനെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍.
അഞ്ചല്‍ കുരുവിക്കോണം സ്വദേശി മനോജാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത് .ഗുരുതരമായി വെട്ടേറ്റ അഞ്ചല്‍ സ്വദേശി ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ വാളുമായെത്തിയ മനോജ്, വീടിന് സമീപത്തെ റോഡില്‍ ഫോണ്‍ ചെയ്തു കൊണ്ടു നിന്ന ഷിബുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷിബുവിന്റെ ഇരു കൈകളിലും വേട്ടല്‍ക്കുകയും ഇടത് കൈയിലെ ഒരു വിരല്‍ അറ്റുപോവുകയും ചെയ്തതു.

ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രേവേശിപ്പിച്ചു. തുടര്‍ന്ന് ഷിബുവിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഷിബുവിന്റെ പേരില്‍ മനോജിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് വെട്ടിയതെന്നുമാണ് അറസ്റ്റിലായ മനോജ് പോലീസിനോട് പറഞ്ഞത്. മനോജിനെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *