പ്രവാസി മലയാളി ദുബായില്‍ അന്തരിച്ചു
പ്രവാസി മലയാളി ദുബായില്‍ അന്തരിച്ചു. കാസര്‍കോട് സ്വദേശി ഹാരിസ് (47) ആണ് മരിച്ചത്. ദുബായില്‍ വ്യാപാരിയായിരുന്നു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി കാസര്‍കോട് ഡിസീസ് കെയര്‍ യൂനിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരിക്ക അറിയിച്ചു.
പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: സഫിയ. ഭാര്യ: ആയിഷ. മക്കള്‍: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങള്‍: അബ്ദുള്‍ ഖാദര്‍, അഹമ്മ?ദ്, റൗഫ്, അബ്ദുറഹ്മാന്‍, സുഹറ, ആയിഷ, സൗദ, ഹാജിറ, അസ്മിയ.