Thursday, January 23, 2025
Gulf

ഡോക്ടർമാർക്ക് സോഷ്യൽ മീഡിയ പരസ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ

 

ദോഹ: പുതിയ സാമൂഹിക മാധ്യമ ഉപയോഗ വിലക്കുമായി ഖത്തർ. ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങൾ അറിയേണ്ട മറ്റ് ചികിൽസാ വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. എന്നാൽ, ഖത്തറിൽ ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെയോ ചികിൽസാ രീതികളുടെയോ മരുന്നുകളുടെയോ പരസ്യം ചെയ്യുന്നതും അത്തരം പരസ്യങ്ങൾ ഷെയർ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

മെഡിക്കൽ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കൈമാറരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡോക്ടർമാർ സോഷ്യൽ മീഡിയയിലൂടെ ചികിൽസയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്യുന്ന പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ ആരോഗ്യ മന്ത്രാലയം.

ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും പ്രത്യേക സർക്കുലർ തയ്യാറാക്കി അയച്ചു. അതേസമയം, ആരോഗ്യ പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകുന്ന വിവിധ പര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങൾ അറിയേണ്ട മറ്റ് ചികിൽസാ വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്.

എന്നാൽ, ഖത്തറിൽ ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെയോ ചികിൽസാ രീതികളുടെയോ മരുന്നുകളുടെയോ പരസ്യം ചെയ്യുന്നതും അത്തരം പരസ്യങ്ങൾ ഷെയർ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മെഡിക്കൽ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കൈമാറരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *