Thursday, January 23, 2025
Kerala

ഇന്നും സമ്പൂർണ ലോക്‌ഡോൺ: യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ. ഹോട്ടലുകളിൽനിന്നു പരമാവധി ഹോം‍ ഡെലിവറി നൽ‌കണമെന്ന നിർദേശം നിലനിൽക്കുമ്പോൾ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളിൽ പാഴ്സൽ ആകാമെന്നു ഡിജിപി വ്യക്തമാക്കി. വാങ്ങാനായി പോകുന്നവർ സത്യവാങ്മൂലം കരുതണം. യാത്രകൾക്കു കർശന നിയന്ത്രണമുണ്ട്. അവശ്യസേവന മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. ലോക്ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നാളെ മുതൽ തുടരും.

∙ ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.

∙ കെഎസ്ആർടിസി സർവീസുകൾ പരിമിതം.

∙ നിർമാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം. പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

 

 

Leave a Reply

Your email address will not be published. Required fields are marked *