സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി അന്തരിച്ചു
സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. യാംബു-ജിദ്ദ ഹൈവെ റോഡില്‍ ഉണ്ടായ അപകടത്തിലാണ് മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് സ്വദേശി കുണ്ടറക്കാടന്‍ വേണു (54 ) മരിച്ചത്. യാംബുവില്‍ നിന്നും ജിദ്ദയിലേക്ക് സിമന്റ്റ് മിക്സുമായി ഇദ്ദേഹം ഓടിച്ചു വരികയായിരുന്ന ലോറി മറ്റൊരു ട്രൈലറുടെ പിറകില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹം ഓടിച്ചിരുന്ന ലോറി പൂര്‍ണമായും കത്തി നശിച്ചു. സംഭവ സ്ഥലത്തു വെച്ച് മരണം സംഭവിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് കണ്‍വീനര്‍ മുഹമ്മദ്കുട്ടി പാണ്ടിക്കാട് അറിയിച്ചു.