പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍
മസ്‌കത്ത്: അവധിക്ക് പോയി സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍. ഇവര്‍ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കണം.
[email protected]എന്ന വെബ്‌സൈറ്റില്‍ കോണ്‍സുലാര്‍ വകുപ്പിനാണ് എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്. റസിഡന്‍സി സ്റ്റാറ്റസ്, തിരിച്ചുവരേണ്ടതിന്റെ അടിയന്തര പ്രാധാന്യം, നിലവിലെ സ്ഥിതിയില്‍ നേരിടുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിഗത പ്രശ്‌നങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കണം.
അപേക്ഷ സ്വീകരിച്ചാല്‍, മറ്റ് പ്രധാന അധികൃതരുമായി ചേര്‍ന്ന് അനുമതി നല്‍കും. ഒമാനില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ അതത് രാജ്യങ്ങള്‍ അയക്കുന്ന വിമാനങ്ങളിലാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികളും എത്തുക. യു എ ഇയില്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇങ്ങനെ പ്രവാസികള്‍ തിരികെയെത്തുന്നുണ്ട്.