ദുബായിൽ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു
ദുബായി ജബൽ അലിയിൽ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കടയ്ക്കൽ സ്വദേശി ബിലു കൃഷ്ണൻ ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടത്തിൽ നിന്നു വീണെന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.