Friday, January 10, 2025
Gulf

കനത്ത മഴയത്ത് അഭ്യാസപ്രകടനം; 90 വാഹനങ്ങൾ പിടിച്ചെടുത്തു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ 90 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളിൽ സ്പോർട്‌സ് കാറുകൾ, എസ്.യു.വി. എന്നിവയുമുണ്ട്.

ഗുരുതര ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് ഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ജനറൽ ട്രാഫിക് വിഭാഗം മേധാവി പറഞ്ഞു. അൽ റുവൈയ്യ പ്രദേശത്ത് അഭ്യാസപ്രകടനം നടത്തുന്ന വാഹനങ്ങളെ പൊലീസ് പട്രോൾ സംഘമാണ് കണ്ടെത്തിയത്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുംവിധം പെരുമാറുന്ന ഡ്രൈവർമാർക്ക് കടുത്തശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *