യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകൾക്ക് മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം
യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകൾ രാജ്യത്തെ ദേശീയ ഐഡന്റിറ്റി കൃത്യമായി നിലനിറുത്തുന്നതിന് ചില മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം.
സ്‌കൂളുകളിലും പരിസരത്തും രാജ്യത്തിന്റെ പൊതു ധാർമ്മികതയും മൂല്യങ്ങളും സംസ്‌കാരവും വിദ്യാർത്ഥികളും ജീവനക്കാരും കൃത്യമായി പാലിച്ചിരിക്കണം. യു.എ.ഇയുടെ ചിഹ്നങ്ങളെയും പരമാധികാരത്തെയും ബഹുമാനിക്കണം.
സ്‌കൂൾ നിലനിൽക്കുന്ന എമിറേറ്റ് അംഗീകരിച്ച മാർഗ നിർദേശങ്ങൾക്കനുസൃതമായി ഭരണാധികാരികളുടെ ഔദ്യോഗിക ചിത്രങ്ങൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ഈ മാർഗ നിർദേശങ്ങൾ ലംഘിക്കുന്ന സ്‌കൂൾ അധികാരികൾക്ക് പിഴയടക്കമുള്ള നിയമ നടപടികളെ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.