പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്രം
ഉത്സവകാലം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയാൻ പുതിയ മാർഗനിർദേശനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാർഗനിർദേശങ്ങൾപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല..
അഞ്ച് ശതമാനത്തിൽ താഴെ ടി.പി.ആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62.73 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.