Thursday, April 17, 2025
National

ജോഡോ യാത്രയും പ്രിയങ്കയുടെ പ്രയത്നവും സഹായമായി; ഹിമാചലിലെ വിജയത്തിൽ നന്ദിയറിയിച്ച് ഖാർഗെ

ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ്. പാ‍ര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിച്ച ഓരോ പ്രവർ‍ത്തകരെയും നേതാക്കളെയും മല്ലികാർജുൻ ഖാർഗെ അഭിനന്ദിച്ചു. അവരോരുത്തരുടേയും പ്രവർത്തനമാണ് ഈ വിജയത്തിന് കാരണമായത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഹിമാചലിൽ വിജയത്തിന് സഹായകരമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.

നിലവിൽ 40 സീറ്റുകൾ നേടിയ കോൺഗ്രസ് സംസ്ഥാനത്ത് സ‍ര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ബിജെപി അട്ടിമറി ഭയന്ന് എംഎൽഎമാരെ ഛത്തീസ്ഗണ്ഡിലേക്ക് മാറ്റും. ഇക്കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മുന്നിൽ നിന്നും നയിച്ചത് പ്രതിഭാ സിംഗായിരുന്നു. ഭാരത് ജോഡോ യാത്രയുമായി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *