Saturday, January 4, 2025
Kerala

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍; പദ്ധതിക്കായി 131 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയ്ക്ക് പുറമെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 8 കോടി രൂപ ഉൾപ്പെടെ 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകും.

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിലെ 1.4318 ഹെക്ടർ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വടക്കാഞ്ചേരി-തൃശൂർ സെക്ഷനിൽ ദേശീയപാത വികസനം മൂലം നഷ്ടപ്പെട്ട വനഭൂമിക്ക് പകരമായി വനം വകുപ്പിന് കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *