യുഎഇയിൽ ഇന്ന് മഴ മുന്നറിയിപ്പ്; മൂടൽമഞ്ഞിനും സാധ്യത
യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
യുഎഇയുടെ കിഴക്കൻ മേഖലകളിലും തീരദേശ മേഖലകളിലുമാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മൂടൽമഞ്ഞ് സാധ്യതയുള്ളതിനാൽ, ഇത് കാഴ്ചയുടെ ദൂരപരിധിയെ ബാധിച്ചേക്കുമെന്നും അതുകൊണ്ട് വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും അധികൃതർ നിർദേശം നൽകി.