Monday, January 6, 2025
World

കൊവിഡ് വാക്‌സിൻ ഉടനുണ്ടാകില്ല, 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിൻ ഈ വർഷം ഉണ്ടായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഗവേഷകർ മികച്ച പുരോഗതി വാക്‌സിൻ പരീക്ഷണത്തിൽ കൈവരിച്ചിട്ടുണ്ടെങ്കിലും ആദ്യ ഉപയോഗം തുടങ്ങാൻ 2021 വരെ കാത്തിരിക്കേണ്ടതായി വരുമെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വാക്‌സിൻ എല്ലാവർക്കും ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും റയാൻ പറഞ്ഞു. ലോകത്തെ മിക്ക വാക്‌സിൻ പരീക്ഷണങ്ങളും നിർണായകമായ മൂന്നാം ഘട്ടത്തിലാണ്. സുരക്ഷയുടെ കാര്യത്തിലോ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവിലോ പരീക്ഷണം പരാജയമല്ല

വാക്‌സിൻ ആഗോളപരമായി എത്തിക്കുകയാണ് ലക്ഷ്യം. അതേപോലെ തന്നെ വൈറസിന്റെ വ്യാപനം നിലവിൽ തടഞ്ഞുനിർത്തുകയും പ്രധാനമാണ്. രോഗത്തിന്റെ സാമൂഹ്യവ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും റയാൻ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *